- ഒഴിവുകള്‍ 253
- വിശദ വിവരങ്ങള്‍ www.keralacseb.kerala.gov.in ല്‍
- അപേക്ഷാ ഫീസ് 150 രൂപ, ഒന്നിലധികം സഘം/ബാങ്കുകളിലേക്ക് 50 രൂപ വീതം അധികം നല്‍കുന്നു
- ആഗസ്റ്റ് 31 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും
സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് ഡിപിഐ ജംഗ്ഷന്‍ തൈക്കാട് പിഒ തിരുവനന്തപുരം-14) വിവിധ സഹകരണ സംഘം / ബാങ്കുകളില്‍ ഇനി പറയുന്ന തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഓണ്‍ലൈനില്‍ ഓഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍/ ഓണ്‍ലൈന്‍/ എഴുത്തു പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നും നേരിട്ട് നിയമനം നല്‍കും. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും അടക്കം സംക്ഷിപ്ത വിവരങ്ങള്‍ ചൂവടെ.
ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (സ്‌പെഷ്യല്‍ ഗ്രേഡ്, ക്ലാസ്-1 ബാങ്കുകള്‍) ഒഴിവുകള്‍ 150 (കാറ്റഗറി നമ്പര്‍ 16/2025)
ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (സൂപ്പര്‍ ഗ്രേഡ് ബാങ്കുകള്‍) ഒഴിവുകള്‍ 57 (കാറ്റഗറി നമ്പര്‍ 15/ 2025)
ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (ക്ലാസ്-2 മുതല്‍ 7 വരെയുള്ള ബാങ്കുകള്‍), ഒഴിവുകള്‍-21 (കാറ്റഗറി നമ്പര്‍ 17/2025)
യോഗ്യത- എസ്എസ്എല്‍സി/ തത്തുല്യം; ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ- ഓപ്പറേഷന്‍ (ജെഡിസി), ബികോം (സഹകരണം) അല്ലെങ്കില്‍ ബിരുദവും സഹകരണ ഹയര്‍ഡിപ്ലോമയും (എച്ച്ഡിസി/ എച്ച്ഡിസി ആന്റ് ബിഎം) അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ബിഎസ് സി (സഹകരണ ആന്റ് ബാങ്കിംഗ് ) പ്രായപരധി 18-40 വയസ്.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഒഴിവുകള്‍-7 (കാറ്റഗറിനമ്പര്‍ 19/2025) യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദവും അംഗീൃത ഡാറ്റാഎന്‍ട്രി കോഴ്‌സ് പാസായ സര്‍ട്ടിഫിക്കറ്റും അംഗീകൃത സ്ഥാപനത്തില്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററായി ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും പ്രായപരിധി 18-40 വയസ്.
ടൈപ്പിസ്റ്റ്, ഒഴിവ്-2 (കാറ്റഗറി നമ്പര്‍ 20/25) യോഗ്യത- എസ്എസ്എല്‍സി തത്തുല്യം, കെജിറ്റിഇ ഇംഗ്ലീഷ് ആന്റ് മലയാളം ടൈപ്പ്‌റൈറ്റിംഗ് ലോവര്‍, പ്രായപരിധി 18-40 വയസ്.
സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, ഒഴിവുകള്‍-3 (കാറ്റഗറി നമ്പര്‍ 18/2025) യോഗ്യത- എംസിഎ/ ബിടെക് (കംപ്യൂട്ടര്‍ സയന്‍സ്/ ഇലട്രോണിക് കംമ്യൂണിക്കേഷന്‍/ ഐടി) ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി 3 വര്‍ഷത്തില്‍ കുറയാതെ വര്‍ക്കിംഗ് എക്‌സിപീരിയന്‍സ് അഭിലക്ഷണീയം. പ്രായപരിധി 18-40 വയസ്.
അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് ഒഴിവുകള്‍ 12 (കാറ്റഗറി നമ്പര്‍ 14/ 2025), യോഗ്യത-50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത സര്‍വ്വകലാശാല ബിരുദവും സഹകരണഹയര്‍ഡിപ്ലോമയും (എച്ച്ഡിസി/ എച്ച്ഡിസി ആന്റ് ബിഎം/ എച്ച്ഡിസിഎം) അല്ലെങ്കില്‍ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ബിഎസ് സി/ എംഎസ് സി) സഹകരണം ആന്റ് ബാങ്കിംഗ്) അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബികോം (സഹകരണം) പ്രായപരിധി 18-40 വയസ്.
സെക്രട്ടറി, ഒഴിവ്-1 (കാറ്റഗറി ബാനര്‍ 13/ 2025), യോ്ഗ്യത- ബിരുദവും എച്ച്ഡിസി ആന്റ് ബിഎം അക്കൗണ്ടന്റ് / സെക്രട്ടറി തസ്തികയില്‍ സഹകരണബാങ്കില്‍ നിന്നുമുള്ള 7 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബിഎസ് സി) സഹകരണം ആന്റ് ബാങ്കിംഗ്) ബിരുദവും അ്ക്കൗണ്ടന്റ്യ സെക്രട്ടറി തസ്തികയില്‍ 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും അല്ലേങ്കില്‍ എംബിഎ/ എംകോം (ഫിനാന്‍സ്) ഐസിഎ യോഗ്യതയും ബാങ്കിംഗ് മേഖലയില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സും കൂടാതെ സഹകരണയോഗ്യതകളും ഉണ്ടാകണം. അല്ലങ്കില്‍ ബികോം (സഹകരണം) ബിരുദവും അക്കൗണ്ടന്റ് / സെക്രട്ടറിയായി 7 വര്‍ഷത്തെ പ്രവൃത്തിപരിചയവും പ്രായപരിധി 18-40 വയസ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ് സി/ എസ്ടി വിഭാഗത്തിന് 5 വര്‍ഷം, ഒബിസി, വിമുക്തഭടന്മാര്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 3വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം. വിധവകള്‍ക്ക് 5 വര്‍ഷം ഉളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.in ല്‍ ലഭ്യമാണ്.
പരീക്ഷ/ അപേക്ഷാഫീസ് ഓരോ സഹകരണസംഘം/ ബാങ്കിനും 150 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ ബാങ്കിലും 50 രൂപവീതവും ഫീസ് അടയ്‌ക്കണം. എസ് സി/ എസ്ടി വിഭാഗത്തിന് യഥാക്രമം 50 രൂപ, 50രൂപ എന്നിങ്ങനെ മതിയാകും. വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനില്‍ ആഗസ്റ്റ് 31 നകം അപേക്ഷിക്കേണ്ടതാണ്. തസ്തിക,. ശമ്പളനിരക്ക്, യോഗ്യത മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
















