തിരുവനന്തപുരം: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കരൻ. രാഹുല്‍ തന്നോട് സമൂഹ മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്‌കര്‍ ആരോപിക്കുന്നത്.
രാഹുലിന്റെ ഇത്തരം പ്രവൃത്തികളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും അവര്‍ പറയുന്നു. രാഹുലിനെ തുറന്ന് കാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്നും രാഷ്‌ട്രീയ പ്രസ്ഥാനത്തോട് ഏതെങ്കിലും രീതിയില്‍ ആത്മാര്‍ത്ഥത ശേഷിക്കുന്നുണ്ടെങ്കിള്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുകയാണ് അന്തസ്സെന്നും അവർ കുറിച്ചു.
രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ അറിയാം. രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ല. ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടകേസ് നൽകട്ടെ. നേരിടാൻ ഞാന്‍ തയാറാണ്. ഹണി മാധ്യമങ്ങളോട് പറഞ്ഞു.
‘രാഹുൽ മാങ്കൂട്ടം- അനുഭവം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ഹണി ഭാസകരന്റെ കുറിപ്പിന്റെ പൂർണരൂപം
രാഹുൽ മാങ്കൂട്ടം – അനുഭവം.
നിങ്ങളെ എനിക്ക് വ്യക്തിപരമായി അറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിങ്ങളുടെ പെൺവിഷയങ്ങളുമായി വാർത്തകൾ വരും വരെയും എനിക്ക് നിങ്ങളുടെ വ്യക്തിപരമായ വിഷയങ്ങൾ ഒന്നും തന്നെ അറിവില്ല. അതുവരേയ്‌ക്കും രാഷ്‌ട്രീയത്തിലെ നിങ്ങളുടെ ഒട്ടും മാതൃകപരമല്ലാത്ത പ്രവൃത്തികളെ കുറിച്ചല്ലാതെ വ്യക്തിപരമായ വിഷയങ്ങളിൽ ധാരണകളും ഉണ്ടായിരുന്നില്ല.
















