ഇടുക്കി: രാജാക്കാട്ട് മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. രാജാക്കാട് ആത്മാവ് സിറ്റി വെട്ടികുളത്ത് വീട്ടില്‍ മധു(57) ആണ് മരിച്ചത്. മര്‍ദ്ദനക്കേസില്‍ മകന്‍ സുധീഷ് നിലവില്‍ റിമാന്‍ഡിലാണ്.
ആഗസ്റ്റ് 14 നാണ് സുധീഷ് മദ്യപിച്ചെത്തി സ്വത്ത് എഴുതി കൊടുക്കണമെന്നാവശ്യപ്പെട്ട് മധുവിനെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മധു. സുധീഷ് അമ്മയെയാണ് ആദ്യം മര്‍ദിച്ചത് . ഇത് ചോദ്യം ചെയ്തതോടെ സുധീഷ് പിതാവിനുനേരെ തിരിയുകയായിരുന്നു. അവശനിലയില്‍ റോഡില്‍ കിടന്നിരുന്ന മധുവിനെ പ്രദേശവാസികളാണ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൊടുപുഴയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ മരിച്ചു.
















