കൊച്ചി:എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. മഹീന്ദ്ര എക്‌സ് യു വി 500 ന് ആണ് തീപിടിച്ചത്.
പാലാരിവട്ടത്ത് വച്ചാണ് വാഹനത്തിന് തീപിടിച്ചത്. പുക കണ്ടപ്പോള്‍ ഡ്രൈവര്‍ ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല
രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീയണച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
















