തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. വൈകിട്ട് നാലരയോടെ ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോയതാണ് ബസ്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ ബഹളം വച്ചു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് ദേശീയപാതയില്‍ നിര്‍ത്തി.ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി.
ബസിലെ മൊബൈല്‍ സോക്കറ്റില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനസ്ഥലത്തെത്തി തീ കെടുത്തി. കെഎസ്ആര്‍ടിസി അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
















