കൊച്ചി: റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം ബുധനാഴ്ചയും തുടരും.ബുധനാഴ്ച കേസ് പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.
വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നും മറ്റു സ്ത്രീകളുമായുള്ള ബന്ധം തടയാന്‍ ശ്രമിച്ചപ്പോള്‍ താനുമായുള്ള ബന്ധം വേടന്‍ അവസാനിപ്പിച്ചെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു.വേടന്‍ സ്ഥിരം കുറ്റവാളി ആണെന്നും പരാതിക്കാരിക്ക് വേണ്ടി വാദമുയര്‍ന്നു.
സ്ഥിരം കുറ്റവാളി എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും പരാതിക്കാരി സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്നും ജഡ്ജി പറഞ്ഞു. വേടന് എതിരെ പരാതിയുമായി മറ്റു രണ്ടു യുവതികള്‍ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട് എന്ന വാദം പരാതിക്കാരി ഉന്നയിച്ചപ്പോള്‍ ക്രിമിനല്‍ പ്രോസിക്യൂഷനില്‍ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്ന് ചോദിച്ച കോടതി ഈ പരാതികളില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടോ എന്നും ആരാഞ്ഞു.
















