കൊല്ലം: കടയ്‌ക്കലില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്. ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റ് അരുണിന് തലയ്‌ക്ക് പരിക്കേറ്റു.
സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കടയ്‌ക്കലില്‍ വിവിധ സ്‌കൂളുകളിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലെത്തിയത്. വിഷയത്തില്‍ കെഎസ്യു എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കട തല്ലിത്തകര്‍ത്തു. കടക്കല്‍ സ്വദേശി അന്‍സാറിന്റെ സംസം ബേക്കറിയാണ് ആക്രമിക്കപ്പെട്ടത്.
















