ന്യൂഡല്‍ഹി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 കിരീടം മാനിക വിശ്വകര്‍മ്മ കരസ്ഥമാക്കി. രാജസ്ഥാന്‍ സ്വദേശിനിയാണ്. ജയ്‌പൂരില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് മാനിക വിശ്വകര്‍മ്മ കിരീടം സ്വന്തമാക്കിയത്.
ഉത്തര്‍പ്രദേശ് സ്വദേശിനി തന്യ ശര്‍മ്മ ആദ്യ റണ്ണറപ്പായി. ഹരിയാന സ്വദേശികളായ മേഹക് ദിംഗ്ര, അമിഷി കൗഷിക് എന്നിവര്‍ രണ്ടും മൂന്നും റണ്ണര്‍ അപ്പുകളായി തെരഞ്ഞെടുക്കപ്പെട്ടു. വിജയിയായ മാനിക വിശ്വകര്‍മ്മ ഈ വര്‍ഷം നവംബറില്‍ തായ് ലന്‍ഡില്‍ വെച്ചു നടക്കുന്ന 74-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കു വേണ്ടി രംഗത്തിറങ്ങും.
ശ്രീ ഗംഗാനഗര്‍ സ്വദേശിയായ മണിക നിലവില്‍ ഡല്‍ഹിയിലാണ് താമസം. സൗന്ദര്യ മത്സരത്തിനുള്ള തയ്യാറെടുപ്പും പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ വേണ്ടിയാണ് അങ്ങോട്ടേക്ക് താമസം മാറിയത്. 22-കാരിയായ അവര്‍ പൊളിറ്റിക്കല്‍ സയന്‍സിലും ഇക്കണോമിക്‌സിലും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. അവര്‍ കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്‌സ് രാജസ്ഥാന്‍ കിരീടം ചൂടിയിരുന്നു.
ക്ലാസിക്കല്‍ ഡാന്‍സറായ മണിക ‘ന്യൂറോനോവ’ എന്ന സംരഭത്തിന്റെ സ്ഥാപക കൂടിയാണ്. എഡിഎച്ച്ഡി പോലുള്ള അവസ്ഥകളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന് വേണ്ടിയുള്ള സംരംഭമാണിത്.
#WATCH | Jaipur, Rajasthan: Manika Vishwakarma gets crowned as Miss Universe India 2025. She will represent India at the 74th Miss Universe pageant in Thailand later this year. pic.twitter.com/8EqmzFP2Of
— ANI (@ANI) August 18, 2025











