ന്യൂദല്‍ഹി: പതിനെട്ടു വര്‍ഷത്തിനു ശേഷം, എസ് ആന്‍ഡ് പി ഗ്ലോബല്‍ എന്ന അന്താരാഷ്‌ട്ര ധനകാര്യ റേറ്റിങ്ങ് ഏജന്‍സി ഭാരതത്തിന്റെ റേറ്റിങ്ങ് ബിബിബി നെഗറ്റീവില്‍ നിന്ന് ബിബിബിയിലേക്ക് ഉയര്‍ത്തി. ദീര്‍ഘകാല വായ്‌പ്പകള്‍ ലഭ്യമാക്കാനും നിക്ഷേപങ്ങള്‍ നടത്താനും വേണ്ട എല്ലാ നേട്ടങ്ങളും കൈവരിച്ചവര്‍ക്ക് നല്‍കുന്നതാണ് ഈ റേറ്റിങ്ങ്.
ഹ്രസ്വകാല വായ്‌പ്പകള്‍ക്കുള്ള റേറ്റിങ്ങ് എ 3ല്‍ നിന്ന് എ 2 ആക്കിയിട്ടുമുണ്ട്. ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസ്യത അതിശക്തമായതാണ് റേറ്റിങ്ങുകള്‍ ഉയരാന്‍ കാരണം.
ശക്തവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച, സാമ്പത്തിക സ്ഥിരത, അങ്ങേയറ്റം നിയന്ത്രിതമായ നാണ്യപ്പെരുപ്പം അഥവാ വിലക്കയറ്റം, അടിസ്ഥാന സൗകര്യവികസനത്തിലുള്ള വന്‍ നിക്ഷേപം, ശക്തമായ സാമ്പത്തിക കൈകാര്യം, ദൃഡ ദൃഢമായ സാമ്പത്തിക നയം തുടങ്ങിയവയാണ് റേറ്റിങ്ങ് ഉയര്‍ത്താനുള്ള പ്രധാനകാരണങ്ങള്‍. ഈ ഘടകങ്ങള്‍ എല്ലാം അതിശക്തമായി നിലകൊള്ളുന്നതിനാല്‍ ഇവിടെ പണമിറക്കാന്‍ നിക്ഷേപകര്‍ക്ക് നല്ല ആത്മവിശ്വാസമാണുള്ളത്. ആഗോളതലത്തില്‍ രാജ്യത്തിന്റെ സ്ഥാനം ഉയരുന്നതാണ് അനുകൂലമായ മറ്റൊരു ഘടകം. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്ന ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥയാണ് ഭാരതം എന്നാണ് എസ്പി ഗ്ലോബലിന്റെ വിലയിരുത്തല്‍.
2022നും 24നും ഇടയ്‌ക്ക് ഭാരതത്തിന്റെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 8.8 ശതമാനമായിരുന്നു, ഏഷ്യാ പസഫിക്ക് മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വരുന്ന മൂന്നു വര്‍ഷം സാമ്പത്തിക വളര്‍ച്ച 6.8 ശതമാനമായിരിക്കുമെന്നാണ് എസ്പി ഗ്ലോബലിന്റെ വിലയിരുത്തല്‍. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം വലിയ തോതില്‍ പണം മുടക്കുന്നതാണ് ആകര്‍ഷകമായ മറ്റൊരു കാര്യം.
2026 ആകുമ്പോഴക്കേും മൊത്തം ആഭ്യന്തര ഉല്പ്പാദനത്തിന്റെ ( ജിഡിപി) 3.1 ശതമാനം ആകും, അതായത് 11.2 ട്രില്ല്യന്‍ രൂപ. സര്‍ക്കാരിന്റെ ബാധ്യത അഥവാ കമ്മി കുറഞ്ഞുവരുന്നു. 7.3 ശതമാനത്തില്‍ നിന്ന് 2026ല്‍ ഇത് 6.6 ആയികുറയും. നാണ്യപ്പെരുപ്പം അഥവാ വിലക്കയറ്റം ജൂലൈയില്‍ വെറും 1.6 ശതമാനമായിരുന്നു. പരമാവധി ആറു ശതമാനം വരെയാകാം എന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം.












