കൊച്ചി : പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടനെ പരിഹസിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ. രാമനെ അറിയില്ലാന്ന് പറഞ്ഞ വേടൻ രാമായണ മാസം മൊത്തം ഒളിവിൽ കഴിഞ്ഞു , ഇപ്പോൾ ചിങ്ങം തുടങ്ങി , ഇനിയെങ്കിലും മടങ്ങി വന്നൂടെയെന്നാണ് യുവരാജ് ഗോകുലിന്റെ ചോദ്യം.
രാവണനാണ് നമ്മുടെ നായകനെന്നും രാമനല്ലെന്നുമായിരുന്നു റാപ്പര്‍ വേടന്റെ പരാമർശം.നമുക്ക് രാമനെ അറിയില്ല.രാംലീല മൈതാനത്ത് ആണ്ടുതോറും രാവണനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക. മര്യാദപുരുഷോത്തമന്‍ രാമനെ അറിയില്ല,’ എന്നാണ് വേടന്‍ പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ് …
പ്രിയപ്പെട്ട വേടാ….
രാമനെ അറിയില്ലാന്ന് പറഞ്ഞ താങ്കള്‍ ഈ രാമായണ മാസം മൊത്തം ഒളിവിലായിരുന്നു എന്നറിഞ്ഞു….
രാമായണ മാസം കഴിഞ്ഞു…. ചിങ്ങം തുടങ്ങി…. ഇനിയെങ്കിലും മടങ്ങി വരേണ്ടതാണ്….
ജയ് ശ്രീറാം….
















