തിരുവനന്തപുരം: അനധികൃത സാമ്പത്തിക ഇടപാട് ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് താന്‍ പ്രതികരിക്കില്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.
പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം.വി.ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് പരാതി നല്‍കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് ഹവാല പണമിടപാടില്‍ പങ്കാളിത്തം ഉണ്ടെന്ന് ആരോപിച്ചും പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടനില്‍നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കാനിരുന്ന രാജേഷ് കൃഷ്ണയെക്കുറിച്ചുമാണ് വ്യവസായി ഷര്‍ഷാദ് പിബിക്ക് പരാതി നല്‍കിയത്.
സിപി എമ്മിലെ ഉന്നത നേതാക്കളും മുഖ്യമന്ത്രി, മന്ത്രിമാർ, പാർട്ടി സംസ്ഥാന സെക്രട്ടറി ഉൾപ്പടെ നിരവധി നേതാക്കൾ സംശയത്തിന്റെ നിഴലിലായ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ച് നേതാക്കളുടെയും സഹയാത്രികരുടെയും കൈകളിൽ എത്തിച്ചേർന്നത് കോടിക്കണക്കിന് രൂപയാണ്. സിപി എം നേതാക്കളും മന്ത്രിമാരും നിരന്തരം വിദേശയാത്രകൾ നടത്തിവരുന്നതിൽ ദുരൂഹത ഉയരുന്ന സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിച്ച് കോടികൾ സമ്പാദിക്കുന്ന വിവരം പു റത്തുവന്നത്.
പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് കൃഷ്ണ ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയിരുന്നു. ഇതിനൊപ്പമാണ് ഷര്‍ഷാദ് നല്‍കിയ പരാതി കൂടി ഉള്‍പ്പെടുത്തത്. പിബിക്ക് നല്‍കിയ ഈ പരാതി രാജേഷിന് ചോര്‍ത്തി നല്‍കിയത് എം.വി.ഗോവിന്ദന്റെ മകനാണെന്നാണ് പരാതിക്കാരന്‍ ആരോപിച്ചിരിക്കുന്നത്.
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. സിപിഎമ്മിലെ ഫണ്ട് വരവിനെ സംബന്ധിച്ച് നേരത്തെ കേന്ദ്ര ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് കൊവിഡ് കാലത്തിനു ശേഷം വന്ന ഫണ്ടുകള്‍ സംബന്ധിച്ച് ആരോപണം ഉയരുകയും വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. ഇതോടെ എകെജി ഭവനില്‍ ഇ ഡി അന്വേഷണം നടത്താന്‍ പോവുകയാണെന്നും എതിര്‍കക്ഷികളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വകവരുത്തുകയാണെന്നുമായിരുന്നു സിപിഎം പറഞ്ഞിരുന്നത്.
















