ഇസ്ലാമാബാദ് : പാകിസ്ഥാൻ സുരക്ഷാസേനയ്‌ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം . അപ്പർ സൗത്ത് വസീറിസ്ഥാനിലെ ലദ്ദ പ്രദേശത്താണ് സംഭവം. അജ്ഞാതരായ ഒരു സംഘം പേർ പാകിസ്ഥാൻ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തെ ആക്രമിക്കുകയായിരുന്നു.
പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ആക്രമണത്തിൽ ഒരു ട്രക്കും ഒരു ഡാറ്റ്സൺ വാഹനവും പൂർണ്ണമായും തകർന്നു. ആക്രമണത്തിൽ നാല് വാഹനങ്ങൾക്ക് കൂടി കേടുപാടുകൾ സംഭവിച്ചു. സംഭവത്തെ തുടർന്ന് പാക് സൈനികർ അതീവ ജാഗ്രതയിലാണ്.











