പത്തനംതിട്ട : സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം ലഭിക്കുന്നുവെന്ന് സിപിഐ രാഷ്‌ട്രീയ റിപ്പോര്‍ട്ട്.പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്‌ട്രീയകാര്യ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉളളത്.
കൊടി സുനിയെ പോലെയുള്ളവര്‍ക്ക് ജയില്‍ വിശ്രമകേന്ദ്രം പോലെ. കാപ്പ, പോക്‌സോ പ്രതികള്‍ക്ക് രാഷ്‌ട്രീയ സ്വീകരണം കിട്ടുകയാണ്.പൊലീസുകാര്‍ അമിതാധികാരം പ്രയോഗിക്കുന്നുവെന്നും സിപിഐ രാഷ്‌ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
എഡിജിപി എം ആര്‍ അജിത് കുമാറിനെ പോലെയുള്ളവര്‍ മന്ത്രിമാരെയും അംഗീകരിക്കുന്നില്ല. കുടുംബശ്രീ അംഗങ്ങളെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തിരുകി കയറ്റുന്നു. പിഎസ്സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിങ്ങനെയുളള സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്നു. മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തനം തൃപ്തികരമല്ല.
















