കൊച്ചി : വ്യക്തിപരമായി ആക്ഷേപിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിന് തക്ക മറുപടിയുമായി ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാഅദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി . തന്റെ പ്രസ്ഥാനം തന്റെ അഭിമാനമാണെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ ജോലി രാജി വെച്ച ശേഷം സംഘടന നൽകിയ പണം ഉപയോഗിച്ച് കുടുംബം പുലർത്തിയിട്ടുണ്ട്. അല്ലാതെ സുഡാപ്പികൾ മലദ്വാരത്തിൽ കടത്തി കൊണ്ട് വരുന്ന സ്വർണ്ണം കണ്ട് കണ്ണ് മഞ്ഞളിച്ച് പോയവനല്ല ഞാൻ. എന്റെ പ്രസ്ഥാനം എന്റെ അഭിമാനം.‘ എന്നാണ് സന്ദീപിന്റെ കുറിപ്പ്.
മാത്രമല്ല എല്ലാം മറന്ന് ആഘോഷിക്കാനുള്ള ദിവസമല്ല സ്വാതന്ത്ര്യ ദിനം. മതത്തിന്റെ പേരിൽ രാഷ്‌ട്രത്തെ വെട്ടി മുറിച്ച് കോടിക്കണക്കിന് മനുഷ്യരുടെ ജീവരക്തം ഒഴുക്കിയ ദുർദിനം കൂടിയാണെന്നും സന്ദീപ് മറ്റൊരു പോസ്റ്റിൽ പറയുന്നു . ഓരോ ആഗസ്ത് 14 ഉം ഉൾക്കിടിലത്തോടെ മാത്രമെ ഓർക്കാൻ സാധിക്കൂ. നിരപരാധികളായ ആ മനുഷ്യരെ ഓർക്കുക അവർക്ക് തിലോദകം അർപ്പിക്കുക, രാജ്യത്തെ രണ്ടാക്കിയ മതഭ്രാന്തിന് ഇനി ഒരിക്കലും അടിമപ്പെടില്ല എന്ന് പ്രതിജ്ഞ എടുക്കുക ഇതൊക്കെയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്നും അദ്ദേഹം കുറിച്ചു.















