Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനാധിപത്യത്തെ അട്ടിമറിക്കാന്‍ തോറ്റവരുടെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 10:18 am IST
inEditorial

ഭാരത ജനാധിപത്യത്തിന്റെ സൗന്ദര്യകാഴ്ചകളില്‍ ഒന്നാണ് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന തെരഞ്ഞെടുപ്പും നമ്മുടേതാണ്. എന്തെല്ലാം പോരായ്‌മകളുണ്ടെങ്കിലും സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ നമ്മുടെ ജനാധിപത്യത്തിന് കരുത്തു പകരുന്നു. ലോകത്ത് മറ്റ് പല രാജ്യങ്ങളിലും ജനാധിപത്യ പ്രക്രിയ അട്ടിമറിക്കപ്പെടുകയും ഏകാധിപത്യവും സൈനിക ഭരണവും അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുമ്പോഴും ഭാരതത്തിലെ ജനാധിപത്യം കരുത്തുറ്റതായി നിലനില്‍ക്കുന്നത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.

തൃശ്ശൂരിലെ വോട്ടര്‍ പട്ടിക വിവാദവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം രാഷ്‌ട്രീയനേതാക്കളും മാധ്യമങ്ങളും നടത്തുന്നത് ജനാധിപത്യത്തിന്റെ ഈ സുതാര്യതയെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്താനുള്ള ശ്രമമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത തകര്‍ക്കുന്നത് ആരുടെ രഹസ്യ അജണ്ടയാണെന്ന് അന്വേഷിക്കപ്പെടണം.

2024ലെ പൊതു തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് 75000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്. വ്യാജ വോട്ടുകള്‍ ചേര്‍ത്താണ് അദ്ദേഹം വിജയിച്ചത് എന്ന രാഷ്‌ട്രീയ എതിരാളികളുടെ തെറ്റായ ആരോപണം അതേപടി ഏറ്റുപാടുകയാണ് ചില മാധ്യമങ്ങള്‍. ഇത്രയധികം വ്യാജ വോട്ടുകള്‍ രേഖപ്പെടുത്തി നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്ന കാര്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്. ആറുമാസത്തിലധികം പ്രസ്തുത സ്ഥലത്ത് സ്ഥിരതാമസം ഉണ്ടാകണം. മേല്‍വിലാസം തെളിയിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. ഇത് രണ്ടും ഹാജരാക്കാതെ ആര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകില്ല.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരും ബിഎല്‍എമാരും ആണ് ഈ പ്രക്രിയ നിയന്ത്രിക്കുന്നത്. ആരെങ്കിലും വ്യാജമായി പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് ഈ ഉദ്യോഗസ്ഥരുടെ അറിവോടെയാകണം. കേരളത്തില്‍ ഒരു എംഎല്‍എ പോലും ഇല്ലാത്ത ബിജെപി ഈ ഉദ്യോഗസ്ഥരെ മുഴുവന്‍ സ്വാധീനിച്ച് 75,000 ത്തോളം അല്ലെങ്കില്‍ ജയിക്കാന്‍ ആവശ്യമായ വ്യാജ വോട്ടുകള്‍ ചേര്‍ത്തു എന്ന ബാലിശമായ വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇത്തരമൊരു സംശയമുണ്ടെങ്കില്‍ ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷനും പിന്നെ കോടതിക്കും പരാതി നല്‍കാവുന്നതാണ്. എന്നാല്‍ അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അവര്‍ക്ക് തന്നെ വിശ്വാസമില്ല എന്നതുകൊണ്ടാകും ആരും നിയമനടപടി സ്വീകരിക്കാന്‍ മെനക്കെടുന്നുമില്ല. സുരേഷ് ഗോപി വിജയിച്ചു എന്നത് അംഗീകരിക്കാനുള്ള മടിയും വിമുഖതയും ആണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നില്‍ എന്ന് വ്യക്തം. സുരേഷ് ഗോപി തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തതിനെയും വലിയ അപരാധമായി അവര്‍ പ്രചരിപ്പിക്കുകയാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലം മുതല്‍ സുരേഷ് ഗോപി തൃശ്ശൂരിലുണ്ട്. അദ്ദേഹവും കുടുംബവും തൃശ്ശൂരില്‍ വാടകവീടെടുത്ത് സ്ഥിരതാമസമാക്കിയിരുന്നു.

തൃശ്ശൂരില്‍ വോട്ട് ചേര്‍ക്കാനും വോട്ടവകാശം വിനിയോഗിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവും സുരേഷ് ഗോപിക്കുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് മുന്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഒട്ടേറെപേര്‍ക്ക് രണ്ടിടത്ത് വോട്ടര്‍ പട്ടികയില്‍ പേരുണ്ട്. സുരേഷ് ഗോപിയെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന് പിന്നിലെ മനഃശാസ്ത്രം എന്തെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധിയുള്ള മലയാളിക്ക് കഴിയും.

Tags: DemocracyPICKattempt of the losers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

രാഹുല്‍ ഗാന്ധി കൊളംബിയക്കാരിയായ കാമുകി വെറോനിക്ക കാര്‍ട്ടെലിയ്ക്കൊപ്പം (വലത്ത്) കൊളംബിയയില്‍ ഒരു സംഗീതട്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് മുകളില്‍) കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് താഴെ)
India

വെനസ്വേലയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വിവാദമാകുന്നു; മയക്കമരുന്നിന്റെ ഈ നാട്ടിലേക്ക് എന്തിന് പോയി?

പുതിയ വാര്‍ത്തകള്‍

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.