മലപ്പുറം: പി വി അന്‍വര്‍ 12 കോടി വായ്‌പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി.ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വായ്‌പ് എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്‌പ എടുത്ത പി വി അന്‍വര്‍ പിന്നീട് അത് തിരിച്ചടച്ചില്ല. ഇപ്പോള്‍ തിരികെ നല്‍കാനായുള്ളത് 22 കോടി രൂപയാണ്. ഇത് കെ എഫ് സിയ്‌ക്ക് ഭീമമായ നഷ്ടമാണ് വരുത്തിയത്. ഈ പരാതിയിന്മേലാണ് വിജിലന്‍സ് പരിശോധന.
തിരുവനന്തപുരത്ത് നിന്നുളള വിജിലന്‍സ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി .
















