കൊൽക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊൽക്കത്തയിലെ വീട്ടിൽ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടുകൾ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ, തഗിനി, മഞ്ജരി ഓപ്പറ, അലോ തുടങ്ങിയ നിരൂപക പ്രശംസ നേടിയതും ജനപ്രിയവുമായ സിനിമകളിൽ ഉൾപ്പെടെ 100-ലധികം സിനിമകളിൽ ചാറ്റർജി അഭിനയിച്ചു.
ടി വി സീരിയലുകളിലും അവസാനകാലത്ത് അഭിനയിച്ചിരുന്നു. നടി അവസാനമായി അഭിനയിച്ചത് ‘ഗീത എൽഎൽബി’ എന്ന സീരിയലിലാണ്. ഈ പരമ്പരയുടെ ചിത്രീകരണത്തിനിടെ ബസന്തി ചാറ്റർജിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. നാടകങ്ങളിലൂടെയാണ് ഇവർ സിനിമയിലെത്തുന്നത്.
















