തിരുവനന്തപുരം: നിലമ്പൂർ- കോട്ടയം-നിലമ്പൂർ (16325/26), നാഗർകോവിൽ-കോട്ടയം (16366) എക്സ്പ്രസുകൾ ഉൾപ്പെടെ ആറ് ട്രെയിനുകളിൽ രണ്ട് റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ കൂടി അനുവദിച്ചു. കോട്ടയം-കൊല്ലം പാസഞ്ചർ (56311), കൊല്ലം- ആലപ്പുഴ-കൊല്ലം പാസഞ്ചർ (56301/302), കൊല്ലം-തിരുവനന്തപുരം പാസഞ്ചർ (56307), തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ (56308) എന്നീ ട്രെയിനുകളിലും 2 കോച്ചുകൾ വീതം കൂട്ടുന്നതോടെ ആകെ കോച്ചുകളുടെ എണ്ണം 16 ആകും.
നാഗർകോവിൽ-കോട്ടയം എക്സ്പ്രസിൽ 15 മുതലും, കോട്ടയം-നിലമ്പൂർ- കോട്ടയം എക്സ്പ്രസുകളിൽ 16 മുതലും മറ്റു ട്രെയിനുകളിൽ 17 മുതലുമാണ് അധിക കോച്ചുകൾ നിലവിൽ വരിക.
















