കോട്ടയം: വൈക്കത്തിന് സമീപം ചെമ്പില്‍ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ചു. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറിലാണ് തീ പിടുത്തമുണ്ടായത്.
കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. വൈക്കത്ത് നിന്നും അഗ്നിരക്ഷാ സേന എത്തി തീയണച്ചു. എന്നാല്‍ അപ്പോഴേക്കും കാറിന്റെ മുന്‍ഭാഗം ഏതാണ്ട് പൂര്‍ണമായും കത്തി. പുക ഉയരാന്‍ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
















