കൊല്ലം: ചെണ്ടമേളങ്ങള്‍ നടക്കുമ്പോഴും മറ്റും ആനകള്‍ ചെവിയാട്ടുന്നത് താളബോധം കൊണ്ടാണെന്നാണോ കരുതുന്നത്് ? എങ്കില്‍ അതല്ല, ഏറെ നേരം നില്‍ക്കുമ്പോള്‍ ശരീരതാപനില നിയന്ത്രിക്കാനാണ് ഈ ചെവിയാട്ടല്‍ എന്നു മനസിലാക്കുക. ഇനിയുമുണ്ട് പുത്തന്‍കുളം ആനത്താവളത്തില്‍ ലോകഗജദിനാചരണത്തിന്റെ ഭാഗമായി മൃഗസംരക്ഷണവകുപ്പും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കുവച്ച കൗതുകങ്ങള്‍. മനുഷ്യനേക്കാള്‍ കേള്‍വിയുണ്ട് ആനകള്‍ക്ക്. 12 ലിറ്റര്‍ വെള്ളം തുമ്പികൈയില്‍ നിറയ്‌ക്കാം. ശബ്ദവും ഗന്ധവും തിരിച്ചറിയാന്‍ സവിശേഷ കഴിവുണ്ട് ആനകള്‍ക്ക്. തുമ്പികൈയില്‍ 40000 ചെറുപേശികളുമുണ്ട്. ആനക്കുട്ടികള്‍ക്ക് ജനനഭാരം 150 മുതല്‍ 200 കിലോ വരെയാണ്. കൊമ്പിന്റെ മൂന്നിലൊന്ന് മാത്രമാണ് പുറത്ത് കാണാവുന്നത്. മദപ്പാട്കാലത്ത് ആനകളെ മൂന്നു മാസമെങ്കിലും കെട്ടിയിടണം എന്ന നിര്‍ണായകവിവരവും സെമിനാര്‍ കൈമാറി.
















