ന്യൂദൽഹി : ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയ്‌ക്കെതിരെ ഇസ്രായേൽ അംബാസഡർ റൂവൻ അസാർ . പ്രിയങ്കയുടെ പ്രസ്താവന ലജ്ജാകരമാണെന്നും , സത്യം അറിയാതെ ഒന്നും പറയരുതെന്നും റൂവൻ അസാർ പറഞ്ഞു.
“ലജ്ജാകരമാണ്, നിങ്ങളുടെ പ്രസ്താവന തെറ്റാണ്. ഇസ്രായേൽ 25,000 ഹമാസ് ഭീകരരെ കൊന്നൊടുക്കി. ഹമാസിന്റെ മ്ലേച്ഛമായ തന്ത്രത്തിന്റെ ഫലമാണിത്. അവർ സാധാരണക്കാരുടെ പിന്നിൽ ഒളിച്ചിരുന്നു, സഹായം തേടാൻ ശ്രമിക്കുന്ന ആളുകളെ വെടിവച്ചു, റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമിച്ചു. ഇസ്രായേൽ 20 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ ഗാസയിലേക്ക് അയച്ചു, പക്ഷേ ഹമാസ് അത് പിടിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവിടെ ഒരു വംശഹത്യയും നടക്കുന്നില്ല, ഹമാസിന്റെ കണക്കുകളെ വിശ്വസിക്കരുത്.” – റൂവൻ അസാർ പറഞ്ഞു.
‘ ഇസ്രായേൽ വംശഹത്യ നടത്തുകയാണ്. 60,000-ത്തിലധികം പേർ കൊല്ലപ്പെട്ടു, അതിൽ 18,430 പേർ കുട്ടികളായിരുന്നു. നൂറുകണക്കിന് ആളുകൾ പട്ടിണി മൂലം മരിച്ചു. ഈ കുറ്റകൃത്യങ്ങൾ കണ്ടിട്ടും മൗനം പാലിക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്. ഇസ്രായേൽ പലസ്തീൻ ജനതയ്‌ക്കെതിരെ നാശം വിതയ്‌ക്കുമ്പോൾ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണ്” എന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന .
















