മാവേലിക്കര: തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയത്തെ തടയാന്‍ ഇരുമുന്നണികളുടെയും വ്യാജ പ്രചാരണങ്ങള്‍ക്ക് സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.
തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ്ഗോപി നേടിയ വിജയവുമായി ബന്ധപ്പെട്ട് നാളിതുവരെ ഒരു പരാതിപോലും കൊടുക്കാത്ത ഇടതു-വലതുപക്ഷക്കാരാണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് അരഡസന്‍ എംഎല്‍എമാര്‍ എങ്കിലും ബിജെപിക്ക് ഉണ്ടാകുമെന്ന ഭയമാണ് ഇരുമുന്നണികളും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്.
പ്രാദേശിക തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസുകാര്‍ കൂട്ടമായി ബിജെപിയിലേക്ക് എത്തുന്നു. കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലേയ്‌ക്ക് എത്തമെന്ന പത്മജ വേണുഗോപാലിന്റെ പ്രഖ്യാപനം കോണ്‍ഗ്രസിനെ ഏറെ വിറളി പിടിപ്പിച്ചിരിക്കുന്നു.
ഇരുമുന്നണികളും ഏതു ഗീബല്‍സിയന്‍ തന്ത്രം ഉപയോഗിച്ചാലും ബിജെപിയുടെ വിജയത്തെ തടയാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ എല്ലായിടത്തും കാണാന്‍ സാധിക്കും. എന്നാല്‍, കേരളത്തില്‍ നിന്നുള്ള എംപി പ്രിയങ്കയെയാണ് കാണാന്‍ സാധിക്കാത്തതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
















