ന്യൂദല്‍ഹി: ആത്മര്‍നിര്‍ഭര്‍ ഭാരതത്തിനു കീഴില്‍ തദ്ദേശീയമായി നിര്‍മിച്ച ഹിമഗിരി, ഉദയഗിരി യുദ്ധക്കപ്പലുകള്‍ ആഗസ്ത് 26ന് വിശാഖപട്ടണത്ത് കമ്മീഷന്‍ ചെയ്യും. ഭാരതത്തിലെ രണ്ട് പ്രശസ്ത കപ്പല്‍ശാലകളില്‍ നിന്നുള്ള രണ്ട് പ്രധാന ഉപരിതല യുദ്ധക്കപ്പലുകള്‍ ഒരേ സമയം കമ്മീഷന്‍ ചെയ്യുന്നത് ഇതാദ്യമാണെന്ന് നാവികസേന വക്താവ് അറിയിച്ചു.
ഉദയഗിരി മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡും ഹിമഗിരി കൊല്‍ക്കത്തയിലെ ഗാര്‍ഡണ്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സുമാണ് നിര്‍മിച്ചത്. നാവികസേനയുടെ ഡിസൈന്‍ ബ്യൂറോ രൂപകല്‍പ്പന ചെയ്ത നൂറാമത്തെ കപ്പലാണ് ഉദയഗിരി.











