ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി. പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചു.
രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി സംബന്ധിച്ചാണ് പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതെന്ന് സുരേഷ് ഗോപി കുറിച്ചു.പാര്‍ലമെന്റില്‍ ആയിരുന്നു സുരേഷ് ഗോപി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ തൃശൂര്‍ എം പി കൂടിയായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് കോണ്‍ഗ്രസും സി പി എമ്മും പരിഹസിച്ചിരുന്നു.ചില ക്രൈസ്തവ പുരോഹിതരും വിമര്‍ശനമുയര്‍ത്തിയിരുന്നു. എന്നാല്‍ കന്യാസ്ത്രീകളുടെ മോചനത്തിനായി സുരേഷ് ഗോപി ഇടപെട്ടിരുന്നെന്നും വിമര്‍ശനങ്ങള്‍ക്ക് സുരേഷ് ഗോപി മറുപടി നല്‍കുമെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കന്യാസ്ത്രീകളുടെ മോചനത്തിനായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അനൂപ് ആന്റണിയെ ഛത്തീസ്ഗഡിലേക്ക് അയച്ചിരുന്നു.
















