ടെൽഅവീവ്: ഭീകരപ്രവർത്തനത്തിന് മാധ്യമ പ്രവർത്തകർ എന്ന പേര് മറയാക്കുന്നുവെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്). ഇസ്രയേൽ ഗാസയിൽ നടത്തിയ ഭീകരവിരുദ്ധ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അൽ ജസീറ ടെലിവിഷൻ മാധ്യമപ്രവർത്തകരും ഉണ്ടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഐഡി എഫ്.
കഴിഞ്ഞ ദിവസം അൽജസീറയുണ്ട അനസ് അൽ – ഷെരീഫ് (28) ഉൾപ്പെടെ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതിനെതിരെ ഉയർന്ന വ്യാപക പ്രതികരണത്തിൽ വിശദീകരണം നൽകിയ ഐഡി എഫ്, മാധ്യമ പ്രവർത്തകർ എന്ന പേരുപയോഗിക്കുന്നത് ഭീകരപ്രവർത്തനത്തിന് മറയാകില്ലെന്ന് പറഞ്ഞു.
ഗാസയിൽ നിന്ന് ഹമാസ് ഭീകരർ നടത്തിയ റോക്കറ്റാക്രമണത്തിന് അനസ് ഷെരീഫ് പ്രവർത്തിച്ചതിന് തെളിവുണ്ടെന്ന് ഇസ്രയേൽ സേന ചൂണ്ടിക്കാണിക്കുന്നു.
പക്ഷേ, ഗാസയിൽ നിന്ന് അൽ ജസീറയിലൂടെ ഇസ്രയേൽ ഭീകരത ലോകത്തെ അറിയിക്കുകയാണ് അനസ് ചെയ്തിരുന്നതെന്ന് അൽ ജസീറ പറയുന്നു. നാളുകളായി മാധ്യമ പ്രവർത്തകർ റിപ്പോർട്ടിങ്ങിനു വേണ്ടി താമസിച്ചിരുന്ന താവളത്തിൽ നിന്നാണ് അനസും മറ്റ് നാലുപേരും പ്രവർത്തിച്ചിരുന്നതെന്നും അഞ്ചു പേരു കൊല്ലപ്പെട്ടെന്നും ടി വി വിശദീകരിക്കുന്നു. ഗാസയിൽ ഹമാസ് ഭീകരർക്കെതിരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 200-ൽ പരം മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഫ്രീഡം ഫോർ പ്രസ് എന്ന സംഘടന പ്രസ്താവിച്ചു
















