കൊച്ചി:പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം. പെരുമ്പാവൂര്‍ മുടിക്കലില്‍ മാമ്പിള്ളി പ്ലൈവുഡ്‌സ് എന്ന കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്.
പെരുമ്പാവൂരില്‍നിന്ന് മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി തീ കെടുത്തി. ഡ്രയറില്‍ ലീക്ക് ഉണ്ടായതിനെത്തുടര്‍ന്ന് തീ പടരുകയായിരുന്നു എന്നാണ് കരുതുന്നത്.
തീപിടിക്കുമ്പോള്‍ കമ്പനിയില്‍ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടിയതിനാല്‍ അപകടം ഒഴിവായി.ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.
















