തിരുവനന്തപുരം :യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എ പി വിഷ്ണു രാജിവെച്ചു.രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ ഗുരുതരാരോപണങ്ങളാണുളളത്. പട്ടിക ജാതിയില്‍ ഉള്‍പ്പെടുന്നതിനാല്‍ പാര്‍ട്ടിയില്‍ പരിഗണനയില്ലെന്നും നേതൃത്വം മാനസികമായി ഒറ്റപ്പെടുത്തിയെന്നും ആരോപിച്ചാണ് വിഷ്ണു രാജിക്കത്ത് നല്‍കിയത്.
പാര്‍ട്ടിയില്‍ പരിഗണിക്കപ്പെടണമെങ്കില്‍ ഉന്നതകുലജാതിയില്‍ ജനിക്കണമെന്നും വിഷ്ണു രാജിക്കത്തില്‍ പറയുന്നു.എസ് ഡി പി ഐ പോലുള്ള വര്‍ഗീയശക്തികളുടെ അടിമത്വത്തിലാണ് കോണ്‍ഗ്രസ് എന്നും വിമര്‍ശിക്കുന്നു.
ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെയും ജാതി രാഷ്‌ട്രീയത്തിന്റെയും ബലിയാടാണ് താനെന്നും രാജിക്കത്തില്‍ വിഷ്ണു പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനാണ് രാജിക്കത്ത് നല്‍കിയത്.
















