കോഴിക്കോട്:കുറ്റ്യാടിയില്‍ തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന് പരാതി. തൊട്ടില്‍പാലം വളയന്‍കോട് മലയോട് ചേര്‍ന്ന് താമസിക്കുന്ന ജീഷ്മയാണ് പരാതി നല്‍കിയത്.
തേങ്ങാ മോഷണത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കര്‍മ്മ സമിതി അംഗങ്ങളാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജീഷ്മ പറഞ്ഞു.റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചു കീറിയെന്നും പരാതിയില്‍ പറയുന്നു.
അക്രമിച്ചവരുടെ പേരടക്കം തൊട്ടില്‍പാലം പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്ന് ജീഷ്മ കുറ്റപ്പെടുത്തി. പിറകിലൂടെ വന്ന് തന്റെ ശരീരത്തില്‍ പിടിച്ച രണ്ട് പേരെ കുറിച്ച് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒആര്‍ കേളു പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടി.
















