തൃശൂര്‍: അന്നമനടയില്‍ കരാട്ടെ പരിശീലകയായ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശി ആലങ്ങാട്ടുകാരന്‍ വീട്ടില്‍ നൗഷാദിന്റെ മകള്‍ ആയിഷയെ (23) യാണ് കിടപ്പുമുറയില്‍ മരിച്ച നിലയില്‍ കണ്ടത്. കരാട്ടെ പരിശീലകയും പനമ്പിള്ളി കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയുമാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹം കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് വിദേശത്ത് ജോലിചെയ്യുന്ന ഭര്‍ത്താവ് മുഹമ്മദ് ഇഹ്‌സാന്‍ മടങ്ങിയത്.
തുടര്‍ച്ചയായി സംസ്ഥാന ചാമ്പ്യയായ ആയിഷ കാസോക്ക് കരാട്ടെ ഇന്ത്യയുടെ പരിശീലകയാണ്. നിരവധി സ്‌കൂളുകളില്‍ പരിശീലനം നല്‍കുന്നുണ്ടായിരുന്നു.















