തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കല്‍ ചര്‍ച്ച വീണ്ടും സജീവമായി. വ്യാഴാഴ്ച ചേര്‍ന്ന ഭരണ സമിതി -ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നത് ചര്‍ച്ചയായത്.
യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയാണ് ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് തീരുമാനം.
ഇന്നത്തെ യോഗത്തില്‍ തന്ത്രി പങ്കെടുത്തില്ല. ഭരണ സമിതി തീരുമാനം എടുക്കാനായിരുന്നു സുപ്രീം കോടതിയുടെ നേരത്തെയുളള നിര്‍ദേശം. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകളും കൂടിയാലോചനകളും നടന്നു വരികയാണ്.
ബി നിലവറ തുറക്കുന്നതിനെ രാജകുടുംബം എതിര്‍ക്കുകയാണ്.ബി നിലവറ തുറക്കുന്നത് ആചാര ലംഘനമാണെന്നാണ് രാജകുടുംബത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.എന്നാല്‍ നേരത്തേ ബി നിലവറ തുറന്നിട്ടുണ്ടെന്ന് ഈ വാദത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
















