തിരുവനന്തപുരം: പരസ്യ മദ്യപാനം ചോദ്യം ചെയ്ത മധ്യവയസ്‌കന് യുവാക്കളുടെ ക്രൂര മര്‍ദ്ദനം.ചെമ്പഴന്തിയിലാണ് സംഭവം.
ഗാന്ധിപുരം സ്വദേശി അഡിന്‍ ദാസിനാണ് മര്‍ദ്ദനമേറ്റത്. ഇക്കഴിഞ്ഞ നാലാം തീയതി വൈകുന്നേരം മൂന്ന് മണിയോടെ ആണ് അക്രമം. നാലംഗ മദ്യപസംഘം അഡിന്‍ ദാസിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
യുവാക്കള്‍ അഡിന്‍ ദാസിനെ നിലത്തിട്ട് ചവിട്ടുകയും ചെരുപ്പും മടലും ഉപയോഗിച്ച് അടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു. ചന്തവിള സ്വദേശി നിധിന്‍ (27), അണിയൂര്‍ സ്വദേശികളായ ഷിജിന്‍ (23) , അജിന്‍ (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
















