ഹൈദരാബാദ്: ബെറ്റിങ് ആപ്പുകള്‍ക്ക് പ്രമോഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ വിജയ് ദേവരകൊണ്ടയെ ഇ ഡി ചോദ്യം ചെയ്തു. ഗെയിം ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും വിശദീകരണം നല്‍കാന്‍ മാത്രമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്നും വിജയ ദേവരക്കൊണ്ട മാധ്യമങ്ങളോട് പറഞ്ഞു.
ഇ ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ശരിയാണോ, തെറ്റാണോയെന്ന് സുപ്രീം കോടതിയും സംസ്ഥാന സര്‍ക്കാരും തീരുമാനിക്കുമെന്നും വിജയ ദേവരക്കൊണ്ട പറഞ്ഞു. ബെറ്റിങ് ആപ് കേസില്‍ നടന്‍ പ്രകാശ് രാജിനെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ഇതുവരെ 29 സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജംഗ്ലീ റമ്മി എന്ന ബെറ്റിങ്് ആപ്പിനെ പ്രമോട്ട് ചെയ്തതിനാണ് താരങ്ങള്‍ക്കെതിരെ കേസെടുത്തത്.
















