Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്-പാക് ഗൂഢാലോചന; സംജോത,മാലേഗാവ് സ്ഫോടനങ്ങളില്‍ കേണല്‍ പുരോഹിതിനെ കുടുക്കാന്‍ നീക്കം

നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട മഹാരാഷ്ടയിലെ മാലേഗാവ് സ്ഫോടനം, ഹരിയാനയിലെ സംഝോത എക്സ്പ്രസ് സ്ഫോടനം, ഗുജറാത്തിലെ മൊഡാസ സ്ഫോടനം എന്നിങ്ങനെ മൂന്ന് സ്ഫോടനങ്ങളെയും തമ്മില്‍ ബന്ധപ്പെടുത്തി ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും പാകിസ്ഥാന്‍ സര്‍ക്കാരും തമ്മില്‍ ഗൂഢാലോചന നടന്നതായി തുഗ്ലക് എഡിറ്ററും സാമൂഹ്യനിരീക്ഷകനുമായ ഗുരുമൂര്‍ത്തി.2006ലെ മാലേഗാവ്, 2007ലെ സംഝോത എക്സ്പ്രസ് സ്ഫോടനം, 2008ലെ മൊഡാസ സ്ഫോടനം എന്നീ മൂന്ന് സ്ഫോടനങ്ങളെ ബന്ധപ്പെടുത്തുന്നതോടൊപ്പം ഈ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ കേണല്‍ പുരോഹിതിനെ കുടുക്കിയിടാനും എന്നെന്നേയ്‌ക്കുമായി ഇല്ലാതാക്കാനും നീക്കം നടന്നതായും ഗുരുമൂര്‍ത്തി പറഞ്ഞു. ഹിന്ദു ഭീകരത, കാവി ഭീകരത എന്നീ പ്രശ്നങ്ങള്‍ ഉയര്‍ത്തി അതിലൂടെ ആര്‍എസ്എസിനെ ഇല്ലാതാക്കാനായിരുന്നു ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 12:23 am IST
in India
മാലേഗാവ് സ്ഫോടനത്തില്‍ പ്രതിയാക്കപ്പെട്ട സാധ്വി പ്രജ്ഞയെ അന്ന് ആശ്വസിപ്പിക്കുന്ന സന്യാസിനിയായ ബിജെപി നേതാവ് ഉമാ ഭാരതി. കണ്ണീര്‍തുടച്ചും കെട്ടിപ്പിടിച്ചും ചെറുപ്പക്കാരിയായ സാധ്വിയെ അന്ന് ആശ്വസിപ്പിക്കുകയായിരുന്നു. ഉമാഭാരതി.

മാലേഗാവ് സ്ഫോടനത്തില്‍ പ്രതിയാക്കപ്പെട്ട സാധ്വി പ്രജ്ഞയെ അന്ന് ആശ്വസിപ്പിക്കുന്ന സന്യാസിനിയായ ബിജെപി നേതാവ് ഉമാ ഭാരതി. കണ്ണീര്‍തുടച്ചും കെട്ടിപ്പിടിച്ചും ചെറുപ്പക്കാരിയായ സാധ്വിയെ അന്ന് ആശ്വസിപ്പിക്കുകയായിരുന്നു. ഉമാഭാരതി.

ന്യൂദല്‍ഹി: നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട മഹാരാഷ്ടയിലെ മാലേഗാവ് സ്ഫോടനം, ഹരിയാനയിലെ സംഝോത എക്സ്പ്രസ് സ്ഫോടനം, ഗുജറാത്തിലെ മൊഡാസ സ്ഫോടനം എന്നിങ്ങനെ മൂന്ന് സ്ഫോടനങ്ങളെയും തമ്മില്‍ ബന്ധപ്പെടുത്തി ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും പാകിസ്ഥാന്‍ സര്‍ക്കാരും തമ്മില്‍ ഗൂഢാലോചന നടന്നതായി തുഗ്ലക് എഡിറ്ററും സാമൂഹ്യനിരീക്ഷകനുമായ ഗുരുമൂര്‍ത്തി.2006ലെ മാലേഗാവ്, 2007ലെ സംഝോത എക്സ്പ്രസ് സ്ഫോടനം, 2008ലെ മൊഡാസ സ്ഫോടനം എന്നീ മൂന്ന് സ്ഫോടനങ്ങളെ ബന്ധപ്പെടുത്തുന്നതോടൊപ്പം ഈ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ കേണല്‍ പുരോഹിതിനെ കുടുക്കിയിടാനും എന്നെന്നേയ്‌ക്കുമായി ഇല്ലാതാക്കാനും നീക്കം നടന്നതായും ഗുരുമൂര്‍ത്തി പറഞ്ഞു. ഹിന്ദു ഭീകരത, കാവി ഭീകരത എന്നീ പ്രശ്നങ്ങള്‍ ഉയര്‍ത്തി അതിലൂടെ ആര്‍എസ്എസിനെ ഇല്ലാതാക്കാനായിരുന്നു ശ്രമം.

റിപ്പബ്ലിക് ടിവിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗുരുമൂര്‍ത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. മാലേഗാവ് സ്ഫോടനം അന്വേഷിക്കാന്‍ എത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ മാലേഗാവ് സ്ഫോടനവും സംജോത് സ്ഫോടനവും ഒരു കൂട്ടര്‍ തന്നെ നടത്തിയ സ്ഫോടനമാണെന്ന് ആരോപിക്കുകയായിരുന്നു. ഇത് ഒരു അന്താരാഷ്ട ഗൂഢാലോചനയായിരുന്നു. ആര്‍എസ്എസിനെ ഇന്ത്യയില്‍ തീര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. ഇക്കാര്യം അന്വേഷണവിധേയമാക്കണമെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നും ഗുരുമൂര്‍ത്തി ആവശ്യപ്പെട്ടു.

മഹാരാഷ്‌ട്രയില്‍ ബിജെപി വിരുദ്ധ, ഹിന്ദു വിരുദ്ധ സര്‍ക്കാരായിരുന്നു അന്ന് അധികാരത്തില്‍ ഇരുന്നത്.. കേണല്‍ പുരോഹിത് സംജോത സ്ഫോടനത്തിന് ആര്‍ഡിഎക്സ് നല്‍കി എന്നും സൈന്യത്തില്‍ നിന്നും ആര്‍ഡിഎക്സ് മോഷ്ടിച്ച ശേഷം സംജോത എക്സ്പ്രസ് സ്ഫോടനത്തിനായി ഹിന്ദു സംഘടനാനേതാക്കള്‍ക്ക് നല്‍കി എന്നതുമായിരുന്നു മഹാരാഷ്‌ട്ര കൗണ്‍സില്‍ കോടതിയില്‍ ആരോപിച്ചത്. ഉടനെ പാകിസ്ഥാനും ഇതേ ആരോപണം ആവര്‍ത്തിച്ചു. കേണല്‍ പുരോഹിത് തന്നെയായിരുന്നു ഈ സ്ഫോടനത്തിന് പിന്നിലെന്നായിരുന്നു പാകിസ്ഥാന്‍ സര്‍ക്കാര്‍ ആരോപിച്ചത്.

തൊട്ടടുത്ത വര്‍ഷം 2009 ജൂലായ് മാസത്തില്‍ യുഎസ് ട്രഷറി ഡിപാര്‍ട്മെന്‍റിന്റെ ഒരു വെളിപ്പെടുത്തല്‍ പുറത്ത് വന്നു. ലഷ്കര്‍ ഇ ത്വയിബയുടെ ചീഫ് കോര്‍ഡിനേറ്ററായ അസീഫ് കൊസ്മാനിയാണ് ഈ സ്ഫോടനത്തിന് പിന്നിലെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഇതോടെ യുഎസ് സര്‍ക്കാര്‍ ലഷ്കര്‍ ഇ ത്വയിബയുടെ അക്കൗണ്ട് മരവിപ്പിച്ചു. പിന്നീട് 2009ര്‍ തന്നെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സബ് കമ്മിറ്റി അസീഫ് കൊസ്മാനിയാണ് സംജോത എക്സ്പ്രസ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തി. പക്ഷെ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ആരോപിച്ചത് മറ്റൊന്നാണ്. കേണല്‍ പുരോഹിത് ഒരു പാകിസ്ഥാനി തീവ്രവാദിയെ വാടകക്കെടുത്താണ് ഈ സ്ഫോടനം നടത്തിയതെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. അങ്ങിനെ ആരോപിക്കുക വഴി കാവി ഭീകരത എന്ന വിഷയത്തെ ആഗോളവല്‍ക്കരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ഈ പാകിസ്ഥാന്‍ ആരോപണങ്ങളെ മുഴുവന്‍ തള്ളിക്കളയുന്ന ഒരു റിപ്പോര്‍ട്ട് 2010ലെ വാഷിംഗ്ടണ്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.റിച്ചാര്‍ഡ് ഹെഡ്ലിയുടെ മൂന്നാമത്തെ ഭാര്യയായ ഫൈസ ഉടാല യുഎസ് ഇന്‍റലിജന്‍സിന് മുമ്പാകെ സംജോത സ്ഫോടനത്തിലെ ഹെഡ് ലിയുടെ പങ്ക് വെളിപ്പെടുത്തിയിരുന്നതായി ഈ റിപ്പോര്‍ട്ട് പറയുന്നു. 2010ല്‍ പി.ചിദംബരം വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ സമ്മേളനത്തില്‍ ആര്‍എസ്എസ് കാവി ഭീകരതയെക്കുറിച്ച് താക്കീത് നല്‍കിയിരുന്നതായി പറയുന്നു. അതിനര്‍ത്ഥം കാവി ഭീകരത എന്ന നുണക്കഥ തയ്യാറാക്കുന്നതിന് പിന്നില്‍ പി.ചിദംബരത്തിനും പങ്കുണ്ടെന്നാണ്.

എന്താണ് സംഝോത എക്സ്പ്രസ് സ്ഫോടനം?

സംഝോത എക്സ്പ്രസ് സ്ഫോടനം 2007 ഫെബ്രുവരി 18 ന് നടന്ന ഒരു ഭീകരാക്രമണമാണ്. ഇത് ഇന്ത്യയിലെ ഹരിയാനയിലെ പാനിപ്പത്തിന് സമീപം നടന്നു. ഡൽഹിയിൽ നിന്ന് ലാഹോറിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ രണ്ട് സ്ഫോടനങ്ങൾ നടന്നു. ഈ സ്ഫോടനങ്ങളിൽ 68 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ കൂടുതലും പാകിസ്ഥാൻ പൗരന്മാരായിരുന്നു. സ്വാമി അസീമാനന്ദ ഉൾപ്പെടെ നിരവധി പേരെ പ്രതികളായി അറസ്റ്റ് ചെയ്തു.

എന്താണ് മാലേഗാവ് സ്ഫോടനം

2006 സെപ്റ്റംബർ 8 ന് ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ ഒരു പട്ടണമായ മാലേഗാവിൽ നടന്ന ബോംബ് സ്ഫോടനമാണിത്. ഒരു പള്ളിയോട് ചേർന്നുള്ള ഒരു മുസ്ലീം സെമിത്തേരിയിലാണ് കുറഞ്ഞത് 45 പേർ കൊല്ലപ്പെടുകയും 125 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനങ്ങൾ നടന്നത്.. മുംബൈയിൽ നിന്ന് ഏകദേശം 290 കിലോമീറ്റർ വടക്കുകിഴക്കായുള്ള പ്രദേശമാണ് മാലേഗാവ്. 2013 ൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻഐഎയും എടിഎസും ( ആന്റി-ടെററിസം സ്ക്വാഡ് ) സംയുക്തമായി നടത്തിയ അന്വേഷണത്തിലും ഉൾപ്പെടുത്തിയ തെളിവുകളിലും ഹൈന്ദവ സംഘടനയായ അഭിനവ് ഭാരത് ഗ്രൂപ്പിലെ എട്ട് അംഗങ്ങളുടെ പങ്കാളിത്തം ചൂണ്ടിക്കാണിക്കപ്പെട്ടു , പിന്നീട് തെളിവുകളുടെ അഭാവം മൂലം അവരെ കുറ്റവിമുക്തരാക്കി. 2025 ജൂലൈയിൽ മുംബൈയിലെ പ്രത്യേക കോടതി, മാലേഗാവ് സ്ഫോടന കേസിൽ അഭിനവ് ഭാരത് ഗ്രൂപ്പിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

ഗുജറാത്തിലെ മൊഡാസ സ്ഫോടനം
ഗുജറാത്തിലെ മൊഡാസയില്‍ 2008ല്‍ നടന്ന സ്ഫോടനമാണ് മൊഡാസ സ്ഫോടനം. റംസാന്‍ ദിവസത്തിലായിരുന്നു ഈ സ്ഫോടനം. സ്ഫോടകവസ്തുക്കള്‍ നിറച്ച ബൈക്കാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ആറ് പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേറ്റു.

Tags: Samjhodha express explosionModasa explosionpakistanRSSUma BharatiCongress governmentSadhvi Pragyacolonel PurohitMalegaon exploion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.