ആലപ്പുഴ: കമ്പനി കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് തകര്‍ന്ന് 40 അടിയോളം താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. തുറവൂര്‍ വളമംഗലം വടക്ക് പുത്തന്‍കരിയില്‍ സുധീറിന്‌റെ മകന്‍ സായന്ത് (24) ആണ് മരിച്ചത്. ആലപ്പുഴയിലെ ഫോംമാറ്റിങിസ് കമ്പനിയിലാണ് സംഭവം. ലാറ്റക്‌സ് ബാക്കിങ് പ്ലാന്റിന്റെ മേല്‍ക്കൂരയുടെ മുകളില്‍ കയറി പണിയെടുക്കുന്നതിനിടെ ഷീറ്റ് തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സായന്തിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : സുനി, സഹോദരി: ലയ.
















