കൊച്ചി: ആലുവയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. മൂന്ന് ട്രെയിനുകള്‍ വൈകിയോടുമെന്ന് റെയില്‍വേ അറിയിച്ചു.
പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (22645), കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308 ), സെക്കന്ദറാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി (17230) എന്നീ ട്രെയിനുകളാണ് വൈകിയോടുക.
ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ഓടും. ഒരു മണിക്കൂറും 20 മിനിട്ടും വൈകിയാകും കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് ഓടുക. സെക്കന്ദറാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി അര മണിക്കൂര്‍ വൈകും.
















