തിരുവനന്തപുരം: അടൂര്‍ പറഞ്ഞത് ന്യായമാണെന്നും സിനിമാരംഗത്ത് വളരെ വലിയ ആളാണ് അടൂരെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി.
ലോകത്ത് ജീവിച്ചിരിക്കുന്ന സിനിമക്കാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് അടൂര്‍. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ, അവര്‍ ആരായാലും ആ പ്രസംഗം തടസ്സപ്പെടുത്തിയത് തെറ്റാണ്. അത് മര്യാദകേടാണ്. സിനിമ പഠിപ്പിക്കണമെന്ന് പറയുന്നത് തെറ്റാണോ?- ശ്രീകുമാരന്‍ തമ്പി ചോദിച്ചു.
ദാദാ ഫാല്‍ക്കെ അവാര്‍ഡ് കിട്ടിയ ആളാണ് അടൂര്‍. ലോകത്ത് ജീവിച്ചിരിക്കുന്ന സിനിമക്കാരില്‍ മുന്‍പില്‍ നില്‍ക്കുന്ന ആളാണ്. കേരളത്തിലെ മാധ്യമങ്ങള്‍ ആണ് വിഷയം വഷളാക്കിയതെന്നും ദളിത് ചരിത്രം അറിയാത്തവര്‍ അത് പഠിക്കണമെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ കാലത്ത്, എ.കെ. ബാലന്‍ സാംസ്കാരിക മന്ത്രിയായിരിക്കുമ്പോഴാണ് സിനിമ എന്നാല്‍ പ്രഭാഷണമല്ലെന്ന നിലപാടുണ്ടായത്. ഇതേക്കുറിച്ച് മന്ത്രി ആദ്യം ചര്‍ച്ച ചെയ്തത് അടൂരിനോടായിരുന്നു. അടൂര്‍ പറയുന്നതില്‍ ന്യായമുണ്ടെന്ന് തോന്നുന്നു.-ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
















