ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പൊള്ളയായ അവകാശവാദം ഉന്നയിച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. പഹൽഗാമിലെ ഭീകരർ മതം ചോദിച്ച് ആളുകളെ കൊന്നിട്ടില്ലെന്നാണ് സഞ്ജയ് റാവത്ത് അവകാശപ്പെട്ടിരിക്കുന്നത്. എംപി കപിൽ സിബലിന്റെ പോഡ്‌കാസ്റ്റിലാണ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്.
“പഹൽഗാമിൽ തീവ്രവാദികൾ ആളുകളെ അവരുടെ മതം ചോദിച്ച് കൊന്നിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തിന് മതപരമായ ഒരു കോണിൽ നിന്നാണ് ബിജെപി തങ്ങളുടെ ആഖ്യാനം സ്ഥാപിച്ചത്. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ബിജെപി പ്രചരണം നടത്തുകയായിരുന്നു. രാജ്യത്ത് മറ്റൊരു ഗോദ്ര സംഭവം ആസൂത്രണം ചെയ്യുകയായിരുന്നു”- സഞ്ജയ് റാവത്ത് പറഞ്ഞു.
കൂടാതെ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യയും ഇതുതന്നെ പറഞ്ഞു. ഞങ്ങൾ പലരുമായും സംസാരിച്ചുവെന്നും അതിൽ നിന്നുമാണ് മനസിലാക്കാൻ സാധിച്ചെന്നുമാണ് റാവത്തിന്റെ പൊള്ളയായ അവകാശവാദം. അതേ സമയം പോഡ്‌കാസ്റ്റിൽ തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ്, കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് എന്നിവരും സഞ്ജയ് റാവത്തിനൊപ്പം പങ്കെടുത്തു.
















