കോട്ടയം : ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങരയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു. വടക്കേക്കര പുതുപറമ്പില്‍ ബേബിച്ചന്റെ മകന്‍ നിജോ ദേവസ്യയാണ് (ജാക്കി,36) മരിച്ചത്. ചങ്ങനാശ്ശേരി ബൈപാസ്സില്‍ പാലാത്ര ഭാഗത്ത് നിന്നും റെയില്‍വേ ഭാഗത്തേയ്‌ക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ എതിരെ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. നിജോ തത്ക്ഷണം മരിച്ചു. പോലീസും അഗ്‌നിരക്ഷസേന അംഗങ്ങളും എത്തി മൃതദേഹം ആശുപത്രിയിലേയ്‌ക്ക് മാറ്റി. മാതാവ് : കുഞ്ഞുമോള്‍ ഭാര്യ: ദില്‍നാ, മകള്‍: ഒരു വയസുകാരി ഇതള്‍.
















