മലപ്പുറം: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ യോഗ്യത ഉറപ്പാക്കുമെന്നും ഒന്നാം ക്ലാസില്‍ ചേരാന്‍ പ്രവേശന പരീക്ഷ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാന്യമായ ഫീസ് മാത്രമേ വാങ്ങാവൂ. അടുത്ത വര്‍ഷം മുതല്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ സിലബസുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടും. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
കുട്ടികള്‍ സ്‌കൂളിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ട് പോകുന്നത് നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടന്നെന്നും മന്ത്രി പറഞ്ഞു.















