ആലപ്പുഴ:നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വെള്ളത്തില്‍ വീണ രണ്ട് തൊഴിലാളികള്‍ മരിച്ചു . തൃക്കുന്നപ്പുഴ സ്വദേശി ബിനു (42)വും കല്ലുമല സ്വദേശി രാഘവ് കാര്‍ത്തികുമാണ് (24) മരിച്ചത്.
ചെന്നിത്തല കീച്ചേരില്‍കടവ് പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് ഏഴ് തൊഴിലാളികളാണ് വെള്ളത്തില്‍ വീണത്. അഞ്ച് പേര്‍ നീന്തി കരക്കെത്തി.കാണാതായവരെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മന്ത്രി സജി ചെറിയാന്‍, യു പ്രതിഭ എംഎല്‍എ തുടങ്ങിയവര്‍ സ്ഥലത്തെത്തി.ചെന്നിത്തല- ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി നിര്‍മാണത്തിലുളള പാലമാണിത്. ഇതിന്റെ നടുഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്.
പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
















