ന്യൂദല്‍ഹി: താന്‍ ഒരു അണുബോംബാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് ‘അയ്യോ പൊട്ടിത്തെറിക്കല്ലേ’ എന്ന ബിജെപി എംപി സംപിത് പത്രയുടെ പരിഹാസം. ഇനി നിങ്ങള്‍ പൊട്ടിത്തെറിച്ചാല്‍ ബിജെപി ഭരണഘടനയെ സംരക്ഷിക്കുമെന്നും സംപിത് പത്ര പറഞ്ഞു.
“തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് തന്റെ പക്കല്‍ അണുബോംബ് പോലുള്ള തെളിവ് കയ്യിലുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വീരവാദം. ഈ പ്രശ്നത്തില്‍ ഞാന്‍ സുപ്രീംകോടതിയില്‍ പോകും. അതല്ലെങ്കില്‍ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കും, എന്നെല്ലാം പറയാം. അണുബോംബ് പോലെ പൊട്ടിത്തെറിക്കും എന്നൊക്കെ പറയുന്ന ഭാഷ ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നതാണ് കാണിക്കുന്നത്.” – സംപീത് പത്ര വിമര്‍ശിച്ചു.
താങ്കള്‍ വെള്ളം പോലെ ഒഴുകിക്കോളൂ, അണുബോംബ് പോലെ പൊട്ടിത്തെറിക്കല്ലേ എന്നായിരുന്നു ഇതിന് സംപിത് പത്ര പരിഹസിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് ഒരു ഭരണഘടനാ സ്ഥാപനമാണ്. അതിനെതിരെ നിന്ദ്യവും ജനാധിപത്യവിരുദ്ധവുമായ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് സംപിത് പത്ര വിമര്‍ശിച്ചു. “രാഹുല്‍ ഗാന്ധി അണുബോംബ് പോലെ പൊട്ടിത്തെറിക്കുമോ? നിങ്ങള്‍ എന്താ കരുതിയത്? അവരുടെ ജോലി പൊട്ടിത്തെറിക്കലാണോ? മറ്റു ജോലിയൊന്നും ചെയ്യാനില്ലേ?”- സംപിത് പത്ര ചോദിച്ചു.
















