തൃശൂര്‍:മലക്കപ്പാറ വീരന്‍കുടിയില്‍ വീണ്ടും പുലിയിറങ്ങി. ഉന്നതിയിലെ കുടിലുകള്‍ക്കുളളില്‍ ഉള്‍പ്പെടെ പുലി കയറിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം പുലിയെ കണ്ടതോടെ ഉന്നതിയിലെ താമസക്കാരെ മലക്കപ്പാറയിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.മുമ്പ് നാലു വയസുകാരനെ പുലി പിടികൂടിയ സംഭവ ശേഷം മൂന്നാം തവണയാണ് പുലി ഇവിടെ എത്തുന്നത്.സംഭവത്തില്‍ നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വീരന്‍കുടി, അരേക്കാപ്പ് ഉന്നതികളിലെ 47 കുടുംബങ്ങളുടെ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തിയെങ്കിലും വനം വകുപ്പ് എതിര്‍പ്പറിയിച്ചു.
















