ന്യൂദൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നുണപരമ്പരകളിൽ പുതിയതും പൊളിഞ്ഞു. അരുൺ ജെയ്റ്റ്‌ലി മോദി സർക്കാരിനുവേണ്ടി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് രാഹുൽ വെളിപ്പെടുത്തിയത്. എന്നാൽ 2019 ൽ അന്തരിച്ച നിയമമന്ത്രി അരുൺ ജെയ്റ്റ്‌ലി 2020 ൽ എങ്ങനെ ഭീഷണിപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ചോദിച്ചു. ഇതോടെ രാഹുലിന്റെ മറ്റൊരു നുണക്കഥകൂടി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.
”കേന്ദ്ര നിയമമന്ത്രി അരുൺ ജെയ്റ്റ്‌ലി എന്നെ ഭീഷണിപ്പെടുത്താൻ ആളെ അയച്ചു. കാർഷിക നിയമത്തിന്റെ പേരിലുള്ള എതിർപ്പ് തുടരുകയാണെങ്കിൽ നിങ്ങൾക്കെതിരേ ഞങ്ങൾക്ക് നടപടി എടുക്കേണ്ടിവരും എന്നായിരുന്നു ഭീഷണി” എന്നാണ് രാഹുൽ പറഞ്ഞത്.
എന്നാൽ 2019ൽ അന്തരിച്ച അരുൺ ജെയ്റ്റലി എങ്ങനെ 2020 ൽ അവതരിപ്പിച്ച കാർഷിക നിയമത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ചോദിച്ചു.
















