മഞ്ചേശ്വരം: ട്രെയിനില്‍ കോളേജ് അധ്യാപകനെ മര്‍ദിച്ച രണ്ട് വിദ്യാര്‍ത്ഥികളെ കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. പാലക്കുന്ന് തിരുവക്കോളി ഹൗസില്‍ മുഹമ്മദ് ജസീം (20), ചേറ്റുകുണ്ട് സീബി ഹൗസിലെ മുഹമ്മദ് റാസീ സലീം (20) എന്നിവരാണ് അറസ്റ്റിലായത്.
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അധ്യാപകനും കാഞ്ഞങ്ങാട് സ്വദേശിയുമായ കെ.സജനാണ് (48) മര്‍ദനമേറ്റത്. ട്രെയിനില്‍ മഞ്ചേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെ കംപാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ അടിപിടിക്കിടെയാണ് സംഭവം. അധ്യാപകന്റെ ശരീരത്തിലും വിദ്യാര്‍ത്ഥികള്‍ വന്നു വീണിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ഒരാള്‍ അധ്യാപകന്റെ മുഖത്തടിക്കുകയും മറ്റൊരാള്‍ അധ്യാപകന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. അധ്യാപകന്‌റെ പരാതിയില്‍ റെയില്‍വേ പൊലീസാണ് രണ്ടുപേരെയും അറസ്റ്റു ചെയ്തത്.
















