കൊല്‍ക്കത്ത: സാഹിത്യ സാംസ്‌കാരിക രംഗത്തെ സഹ്യസാനുവായിരുന്നു പ്രൊഫ എം.കെ സാനുവെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ്. അദ്ധ്യാപകന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ചിന്തകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ നിലകളില്‍ മലയാളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലുടനീളം അദ്ദേഹത്തിന്റെ സംഭാവനകള്‍ അതുല്യവും അവിസ്മരണീയവുമാണ്.
അസാമാന്യമായ ധിഷണാശക്തിയും ഉള്‍ക്കാഴ്ചയും സമന്വയിച്ച പുസ്തകങ്ങളിലൂടെ അദ്ദേഹം മലയാള സാഹിത്യത്തെ സമ്പന്നമാക്കി. ജീവചരിത്രരചനയില്‍ പുതിയൊരു വഴിത്താര തെളിച്ച ശൈലീവല്ലഭനായിരുന്നു സാനുമാഷ്. അദ്ദേഹത്തിന്റെ കഴിഞ്ഞ ജന്മവാര്‍ഷികവേളയില്‍ ‘ബംഗാള്‍ – കേരളം സാംസ്‌കാരികപഥം’ പരിപാടിയുടെ ഭാഗമായുള്ള പ്രഥമ ‘ഗവര്‍ണേഴ്‌സ് ബംഗ-ഭാരത് സമ്മാന്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ട്- അനുശോചന സന്ദേശത്തില്‍ ആനന്ദബോസ്അനുസ്മരിച്ചു
















