തൃശൂര്‍: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര അറക്കല്‍ വീട്ടില്‍ ഷിബു (48) ആണ് പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ തൃപ്രയാര്‍ എളേടത്ത് പാണ്ടന്‍കുളങ്ങര ഭഗവതി ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിലെ ഭണ്ഡാരമാണ് കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചത്. ഷിബു വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
വാടാനപ്പള്ളി, വലപ്പാട്, മതിലകം പൊലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസിലും ആറ് മോഷണക്കേസുകളിലും പൊലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലും അടക്കം എട്ട് ക്രമിനല്‍ക്കേസുകളിലെ പ്രതിയാണ്.
വലപ്പാട് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
















