Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ബിഷപ്പുമാര്‍ പറഞ്ഞതും പറയാത്തതും

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Aug 2, 2025, 09:11 am IST
in Article

ഭാരതത്തില്‍ പതിനൊന്ന് സംസ്ഥാനത്ത് ശക്തമായ മതപരിവര്‍ത്തന നിരോധനനിയമമുണ്ട്. അതില്‍ കുറച്ചുകൂടി ശക്തമായതാണ് ഛത്തിസ്ഗഡിലെ നിയമമെന്ന് പറയേണ്ടിയിരിക്കുന്നു. ഗോത്രവര്‍ഗമേഖലയടക്കമുള്ള സ്ഥലത്ത് നിയമം പാസാക്കിയത് ബിജെപിയല്ല. ബിജെപി രൂപം കൊള്ളുന്നതിന് എത്രയോ മുന്‍പ് 1967 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് നിയമം കൊണ്ടുവന്നത്. 2023 വരെ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് ഛത്തിസ്ഗഡ്. രണ്ട് കന്യാസ്ത്രീകള്‍ അറസ്റ്റുചെയ്യപ്പെട്ട് ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. കേരളത്തില്‍ ചാനലുകളും മറ്റ് മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളുമെല്ലാം ഉടുതുണിക്ക് തീപിടിച്ച വെപ്രാളത്തിലും വേവലാതികളിലും പെട്ടുഴലുകയാണ്. ഇവിടുത്തെ എംപിമാരും എംഎല്‍എമാരും ഇതില്‍പ്പെടാത്തവരും കിടന്നോടുന്നു. വാര്‍ത്താസമ്മേളനം നടത്തുന്നു. പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി രംഗം കൊഴുപ്പിക്കുന്നു. ഛത്തിസ്ഗഡിലേക്കോടുന്നു.

അവിടെ മുഖ്യപ്രതിപക്ഷമാണ് കോണ്‍ഗ്രസ്. അവരുടെ ഒരു പ്രസ്താവനയും പ്രതിഷേധവും കണ്ടില്ല. കമ്യൂണിസ്റ്റുകാരെക്കുറിച്ച് കേട്ടിട്ടില്ല. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസുകാരും എംപിമാരും കമ്യൂണിസ്റ്റ് എം.പി.മാരുമെല്ലാം വീണുകിട്ടിയ കോളുപോലെ ഇട്ടലയ്‌ക്കുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിമാരുമെല്ലാം പെട്ടുപോയി എന്ന വേവലാതിയാണവര്‍ പ്രകടിപ്പിക്കുന്നത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ ആക്ഷേപിച്ചു, അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളും ഉന്നയിക്കുകയാണ്. എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് ഒരധിക്ഷേപവും സഹിക്കേണ്ടി വന്നിട്ടില്ല എന്നാണ് നേരിട്ടവരെ കണ്ട അനൂപ് ആന്റണിയും സംഘവും പറഞ്ഞത്. കേരളത്തിലെ എസ്എഫ്‌ഐക്കാര്‍ എഐഎസ്എഫുകാരോട് പറഞ്ഞതുപോലുള്ള ഒരു കാര്യവും നടന്നിട്ടില്ല. വസ്ത്രം വലിച്ചുകീറുകയോ തലപ്പാവഴിച്ച് നോക്കുകയോ ഒന്നും ചെയ്തിട്ടില്ല. പിന്നെ വിട്ടയയ്‌ക്കാന്‍ കഴിയാത്തത് നിലവിലുള്ള നിയമത്തിന്റെ നൂലാമാലകൊണ്ടാണ്.

രാജീവ്ചന്ദ്രശേഖര്‍ ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രിയേയും പ്രധാനമന്ത്രിയോയും കണ്ടതിന്റെ ഗുണം ഉണ്ടായി. അതിന്റെ ഫലം അറിയിക്കാനാണ് തൃശൂര്‍ ബിഷപ്പിനെ കണ്ടത്. കേക്ക് നല്‍കാനും ചായകുടിക്കാനും മാത്രമല്ല, ഇത്തരം പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടെന്ന് കാട്ടാനുമാണദ്ദേഹം ശ്രമിച്ചത്. അത് വോട്ടിനുവേണ്ടിയുള്ള പ്രയത്‌നമല്ല. വോട്ട് കിട്ടിയാലും ഇല്ലെങ്കിലും അതുണ്ടാകും. കെ.സി. വേണുഗോപാല്‍ പറയുന്നു, ന്യൂനപക്ഷ വിരോധമാണ് ബിജെപിയുടെ ഡിഎന്‍എ എന്ന്. അതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ബിജെപിയുടെ ചായകുടിയും കേക്കുതീറ്റയുമൊന്നും ഇനി ഇല്ലെന്ന് ചില കേന്ദ്രങ്ങള്‍ കൂകിവിളിക്കുന്നതും കേട്ടു. അത് കേട്ടാസ്വദിക്കുന്നതും കണ്ടു. ഒരു തിരുമേനിയേയും നികൃഷ്ട ജീവിയായി ബിജെപി വിശേഷിപ്പിച്ചിട്ടില്ല. കടക്കുപുറത്ത് എന്ന് പറഞ്ഞിട്ടുമില്ല. മൂന്നുവര്‍ഷം മുന്‍പ് മൂന്നു കന്യാസ്ത്രീകളെ തൃശൂരില്‍ ഇതേ കേസില്‍ പിടിച്ച് ജയിലിലിട്ടതല്ലേ.! അന്നൊന്നും ഇന്നത്തെ പോലെ പ്രതിഷേധം കണ്ടില്ലല്ലോ. പ്രതികരണം കേട്ടില്ലല്ലോ. ഒരച്ഛനും ഇമ്മാതിരി അഭിപ്രായ പ്രടനവും നടത്തിയിട്ടില്ലല്ലോ!

ജോര്‍ജ് കുര്യന്‍ കേന്ദ്രസഹമന്ത്രിയായതും കന്യാസ്ത്രീ വിഷയത്തില്‍ ഇടപെട്ടതിലുമാണ് ചാനലുകള്‍ക്ക് കലിപ്പ്. 40 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് കുര്യനെ പഠിപ്പിക്കാനാണ് ചില ചാനല്‍ വിശാരദന്മാരുടെ അദ്ധ്വാനം. ജോര്‍ജ് കുര്യനെ ഹിന്ദി പഠിപ്പിക്കാനും ഇംഗ്ലീഷ് പ്രയോഗം അഭ്യസിപ്പിക്കാനുമാണവരുടെ പ്രയത്‌നം. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന 2008 ലാണ് മലേഗാവ് സ്‌ഫോടനം നടന്നത്. പ്രജ്ഞാസിങ് ഠാക്കൂര്‍ ഉള്‍പ്പെടെ എട്ടു പേര്‍ 17 വര്‍ഷമായി തടവിലായിരുന്നു. ഒരാളെപ്പോലും 11 വര്‍ഷമായി വിട്ടയക്കാന്‍ മോദി ശ്രമിച്ചില്ല. ഇപ്പോള്‍ കുറ്റക്കാരല്ലെന്നുകണ്ട് കോടതിവിട്ടയച്ചു. ഇതൊക്കെ ബിഷപ്പുമാരും കാണണം. നിയമം നിയമത്തിന്റെ വഴിക്ക്. അത് തുറന്നുപറയാനും പറയാതിരിക്കാനും കഴിയണം. പ്രജ്ഞാ സിങ് ഠാക്കൂര്‍ സംന്യാസിനിയാണ്. കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചു. മര്‍ദ്ദിച്ചു. എടിഎസ് ആണ് ആദ്യം കേസ് അന്വേഷണം നടത്തിയത്. ഒടുവിലത് എന്‍ഐഎയ്‌ക്ക് വിട്ടു. അതാണിപ്പോള്‍ തീര്‍പ്പായത്.

Tags: @Rajeev_GoIRajiv ChandrasekharChattisgrah nun's issue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

‘മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായി രാഷ്‌ട്രീയത്തെ കാണുന്നു, കോണ്‍ഗ്രസിലും സിപിഎമ്മിലും കുടുംബവാഴ്ച : രാജീവ് ചന്ദ്രശേഖർ

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമലയില്‍ ചെയ്ത വിവേചനമാണ് ആറ്റുകാല്‍ ഭക്തരോടും ചെയ്യുന്നത്: രാജീവ് ചന്ദ്രശേഖര്‍

ബിജെപി ഹജ്ജ് പരാതി പരിഹാര പോര്‍ട്ടലിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍
നിര്‍വഹിക്കുന്നു
Kerala

മുഖ്യമന്ത്രിയുമായി വികസന സംവാദത്തിന് തയാര്‍: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.