കരുനാഗപ്പള്ളി: കോടതിയില്‍ എത്തിച്ച വിചാരണ കേസ് പ്രതിയുമായി ക്രിമിനല്‍ സംഘത്തിന്റെ റീല്‍സ് ഷൂട്ട് ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസ് മുഖ്യപ്രതി അലുവ അതുലിനെതിരെ 2016ല്‍ എടുത്ത കേസുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു റീല്‍സ് ചിത്രീകരണം.
നിരവധി ക്രിമിനല്‍ കേസ് പ്രതികളായ അമ്പാടി, അനന്തു, ചക്കര, നിഖി, മനോഷ് എന്നിവര്‍ക്ക് ഒപ്പമായിരുന്നു റീല്‍സ് ചിത്രീകരണം. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ചിത്രീകരണത്തിന് വഴിവെച്ചതെന്നാണ് ആക്ഷേപം.
സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. അലുവ അതുലിനെ ജയില്‍ നിന്ന് കോടതിയില്‍ കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വന്നേക്കുമെന്നാണ് സൂചന.














