ബെംഗളൂരു: 123 കിലോ കഞ്ചാവുമായി മൂന്നു മലയാളികൾ മംഗളൂരുവില്‍ പിടിയിൽ. കാസറഗോഡ് അടൂര്‍ മൊഗരു ഹൗസിൽ പരേതനായ ഖാലിദ് ഹാജിയുടെ മകൻ മസൂദ് എം കെ (45), കാസര്‍ഗോഡ് പരപ്പ ദേലംപടിയിലെ ചന്ദമൂല ഹൗസിൽ പരേതനായ എം പി അബ്ദുള്ളയുടെ മകൻ മുഹമ്മദ് ആഷിഖ് (24), കാസറഗോഡ് പരപ്പ ദേലംപടിയിലെ ഇബ്രാഹിമിന്റെ മകൻ സുബൈർ (30) എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രയിൽ നിന്നും കാറിൽ രഹസ്യമായി കഞ്ചാവ് കടത്തുന്നതിനിടയിൽ മൂടുബിദിരെ മതടക്കെരെയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ കഞ്ചാവിന് ഏകദേശം 46.2 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂടുബിദിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
















