ന്യൂദല്‍ഹി:ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ പാര്‍ലമെന്റിലേക്ക് വിളിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി. അമിത്ഷായുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.ബിജെപി കേരള ഘടകം അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെയും ദില്‍ഹിക്ക് വിളിപ്പിച്ചു.
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയം ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ അമിത് ഷാ സംസാരിച്ചെന്നാണ് അറിവ്. ഇന്നലെ കേരളത്തിലെ എംപിമാരെ കണ്ടതും സഭാ നേതൃത്വത്തിനടക്കം നല്‍കിയ ഉറപ്പും കൂടിക്കാഴ്ചയില്‍ അമിത് ഷാ ധരിപ്പിച്ചു.
കേരളത്തില്‍ സഭ നേതൃത്വവുമായി സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും ദല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് സഭാ നേതൃത്വത്തെ അറിയിക്കാനുള്ള ദൗത്യം രാജീവ് ചന്ദ്രശേഖറെ ഏല്‍പിച്ചിരുന്നു.
















